സ്വാഗതം

Sunday, December 2, 2012


സുഹുർത്തെ
ഭയപ്പെടുത്തുന്ന ആ യാഥാർത്ഥ്യം ന‌മ്മേയും പിടികൂടാം ചിലപ്പോൾ ഉറക്കത്തിൽ അതല്ലങ്കിൽ യാത്രാമദ്ധ്യ ചിലപ്പോൾ ജന്മദിനത്തിൽ. സന്തോഷവേളയിലൊ മറ്റൊരാളിന്റ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലൊ ന‌മ്മേയും മരണം മാടിവിളിച്ചേക്കാം
പിന്നേയും ഒരു ജീവിത‌മുണ്ട്നമുക്ക്. തീരാത്തജീവിതം അവസാനിക്കാത്തലോകം ചിലർക്കത് സന്തോഷദായകമായിരിക്കും.ചിലർക്ക് ദുരിതപൂർണവും സുഖമെങ്കിൽ സർവത്രസുഖം ദു‌ഖമെങ്കിൽ സർവത്ര ദുഃഖം
മരിക്കുന്നതിനു മുമ്പുള്ള ജീവിതം മരണാനന്തരജീവിതവുമായി ചേർത്ത്നോക്കുബോൾ വളരെ തുച്ചമാണ്.കുറഞ്ഞകാലത്തെ ഈ ജീവിതത്തിന്റ്റെ നൈമിഷിക സുഖത്തിനുവേണ്ടിയാണ് അധികമാളുകളും എല്ലു‌മുറിയെ പണിയെടുക്കുന്നതും സമ്പാദിക്കുന്നതും
പക്ഷേ മലപോലെ സമ്പാദിച്ചിട്ടും മനഃശാന്തിയും സ്വസ്ഥതയുമില്ലാത്ത അനേകായിരങ്ങൾ ഇന്നു‌മുണ്ട്.പണമല്ല സമാധാനത്തിന് ഹേതുവെന്നർത്ഥം
തൊഴിലാളിക്കും മുതലാളിക്കും രാജാവിനും പ്രജക്കും പാവപ്പെട്ടവനും പണക്കാരനും  നേതാവിനും വേണ്ടത് മനഃസമാധാനവും സ്വസ്ഥതയുമാണ്.
സ്ര്‌ഷ്ടാവായ ദൈവം നിച്ചയി‌ച്ച ഈ ലോക ജീവിതം അവനെമറന്നു ജീവിച്ചതാണെ‌ങ്കിൽ തീരാത്ത അസ്വസ്ഥതകളും അസമാധാനവുമാണ് മരണാനന്തരം വരാനിരിക്കുന്നത്.ദൈവം കാക്കട്ടെ
ഈ ലോകത്തും പരലോകത്തും സമാധാനവും സ്വസ്ഥതയും വേണമെന്നു താങ്കൾ ആഗ്രഹിക്കുന്നുണ്ടൊ.എങ്കിൽ ദൈവത്തിന്റ്റെ സ്മരണയിലേക്ക് വരിക 

Wednesday, November 28, 2012

ആരാണു ഞാൻ

ആരാണു ഞാൻ ഈ ചോദ്യം ഞാനെന്നോട് പലപ്രാവശ്യം ചോദിച്ചു ഞാൻ‌മാത്രമല്ല ചിന്താശക്തിയുള്ള മനുഷ്യരെല്ലാം സ്വയം ഈചോദ്യം അവരുടെ ജീവിതത്തിൽ പലപ്പോഴായി ചോദിച്ഛിട്ടുണ്ടാകും അവരവരുടെ-
ജീവിത വീക്ഷണ മനുസരിച്ചുള്ള ഉത്തരങ്ങൾ അവരവർ കണ്ടെത്തിയിരിക്കാം എന്നാൽ എനിക്ക് ഇതുവരേ-
ഈ ചോദ്യത്തിനുള്ള ത്ര്‌പ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല ഈപോസ്‌റ്റ് വായിക്കുന്നവർ അവരവർ അറിഞ്ഞ-
മനസ്സിലാക്കിയ ഉത്തരങ്ങൾ നൽകി എന്റേ അന്വഷണത്തിലേക്ക് വെളിച്ചം കൂട്ടാൻ സഹായിക്കണ-
മെന്ന് അഭ്യർഥിക്കുന്നു